താമരശ്ശേരി:
തിരുനബി ( സ്വ)
പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന ശീർഷക ത്തിൽ കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി ജനബാഹുല്യം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായി. റാലിക്ക് സയ്യിദ് സക്കരിയ്യ തങ്ങൾ. സയ്യിദ് അമാനി തങ്ങൾ. ബിസി ലുക്മാൻ ഹാജി. ഷംസുദ്ദീൻ സഅദി, ഹുസൈൻ കുട്ടി ഹാജി അണ്ടോണ. മമ്മുണ്ണി മാസ്റ്റർ. പിടി അഹമ്മദ് കുട്ടി ഹാജി. അൻവർ സഖാഫി വി ഒ ടി,സാബിത്ത് അബ്ദുള്ള സഖാഫി.ഡോ എംഎസ് മുഹമ്മദ്.നാസർ ബാഖവി. എ കെ മുഹമ്മദ് മാസ്റ്റർ. സിപി ഷാഫി സഖാഫി റഷീദ് ഒടുങ്ങാക്കാട്. ഗഫൂർ ബാഖവി. അസീസ് സഖാഫി കല്ലുള്ള തോട്, സുലൈമാൻ മുസ്ലിയാർ. ആഷിക് ഈർപ്പോണ. ജാഫർ എലിക്കാട്. ഷംസുദ്ദീൻ പെരുമ്പള്ളി, ഷമീർ സഖാഫി തേക്കുംതോട്ടം എന്നിവർ നേതൃത്വം നൽകി സമാപനസമ്മേളനം സ്വാഗതസംഘം ചെയർമാൻ സി മൊയ്തീൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറിമുനീർ സഅദി പുലോട് ഉദ്ഘാടനം ചെയ്തു. ഉവൈസ് സഖാഫി അടി വാരം മുഖ്യപ്രഭാഷണം നടത്തി കായലം അലവി സഖാഫി ആശംസ നേർന്നു. സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദലി കാവുംപുറം സ്വാഗതവും ബിസി ലുഖ്മാൻ ഹാ ജി നന്ദിയും പറഞ്ഞു.
