Trending

ഗാന്ധിജിയെ പുനരാവിഷ്കരിച്ച് വിദ്യാർത്ഥികൾ.





കൈതപ്പൊയിൽ:- രാഷ്ട്രപിതാവിൻ്റെ സ്മരണയ്ക്കു മുമ്പിൽ പ്രണാമമർപ്പിച്ച് കൊണ്ട്
കൈതപ്പൊയിൽ
എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് അവതരിപ്പിച്ച നിശ്ചല ദൃശ്യം ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവചരിത്രത്തെക്കുറിച്ച് അവബോധം വളർത്താൻ സാധിച്ചു.
ദണ്ഡി കടപ്പുറത്ത് ഗാന്ധിജി നടത്തിയ ഉപ്പു സത്യാഗ്രഹവും അതിനോടനുബന്ധിച്ച് , കേരളത്തിൽ പയ്യന്നൂർ കടപ്പുറത്തു നടന്ന ഉപ്പു സത്യാഗ്രഹവും ദൃശ്യവത്ക്കരിച്ചപ്പോൾ അതൊരു പുതിയ അനുഭവമായി.


 ഗാന്ധിയൻ ആദർശങ്ങളോട് ചേർന്ന് നിന്ന് സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വള്ളത്തോളിൻ്റെ  ' എൻ്റെ ഗുരുനാഥൻ ' എന്ന കവിതാലാപനം ഏറെ ശ്രദ്ധേയമായി. ഗാന്ധി സ്മൃതിയിൽ ഊന്നിക്കൊണ്ടുള്ള നൃത്താവിഷ്കാരവും ശ്രദ്ധേയമായി.എം ഇ എസ് ക്യാമ്പസിൻ്റെ കൊച്ചു കലാകാരിയായ നിദ ഫാത്തിമ തൽസമയം ഗാന്ധിജിയുടെ കാരിക്കേച്ച്വർ വരച്ചത് ഏറെ ആകർഷണീയമായി.കൂടാതെ കസ്തൂർബ, പുതലീ ഭായ്, നെഹ്റു ,ടാഗോർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ എം.ഇ എസിൻ്റെ അരങ്ങിൽ പുനർജജനിച്ചു. അബ്ദുൾ ഹനാൻ, മുഹമ്മദ് ഫൈസാൻ, എമിൻ ഐബക്, മുഹമ്മദ് ഷഫീഖ്, ഹാദി സെയാൻ, മുഹമ്മദ് ഹയാൻ, അഫ്ഹാം ഹനീഖ്, ജിയാൻ ഷാ, ഹാദി അമാൻ, അബിനഹൽ, ഷഹൽ, അജ്ലാൻ, മുഹമ്മദ് മിഷാൻ, ജിനാൻ, ഇഷ്വാക്, അമൽ അലിയാർ, റെമിൻ മുഹമ്മദ് തുടങ്ങി ഇരുപതോളം വിദ്യാർത്ഥികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സുനിൽ എം. ഐ 
 ഗാന്ധിജയന്തി ദിന സന്ദേശം നൽകി.
വൈസ് പ്രിൻസിപ്പൽ റിയാസ് നൂറാംതോട് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post