Trending

വനിതാ സംഗമവും മോട്ടിവേഷൻ ക്ലാസ്സും.




ചമൽ : പി കെ ശ്രീനേഷ് സ്മാരക പബ്ലിക് ലൈബ്രറിയുടെയും ചമൽ സാംസ്കാരിക വേദിയുടേയും പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ചമൽ ഗവ.എൽ പി സ്കൂളിൽ നടത്തിയ വനിതാസംഗമം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

PM ഹാസിഫ് അധ്യക്ഷം വഹിച്ചു. Dr ബിന്ദു ജയകുമാർ മോട്ടിവേഷൻ ക്ലാസ്സെടുത്തു.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പർ വിഷ്ണു ചുണ്ടൻ കുഴി ലൈബ്രറി കമ്മിറ്റി പ്രസിഡണ്ട് TC അമൃത സാഗർ തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്:   ജമീല സെയ്ദ്
വൈസ് പ്രസിഡണ്: ദിവ്യ പികെ 
സെക്രട്ടറി : അബിത റിനീഷ്, ജോയിൻ്റ് സെക്രട്ടറി : ഷീലത ടി കെ,
ട്രഷറർ : ജിൻഷ വിനീഷ്.

റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന 'പുസ്തകവണ്ടി' 'പ്രകാശഗ്രാമം' വിളംബര ജാഥ എന്നീ പരിപാടികൾ വൻവിജയമാക്കി മാറ്റാൻ തീരുമാനിച്ചു.

 സാംസ്കാരിക വേദി സെക്രട്ടറി എം എ ഖാദർ മാസ്റ്റർ സ്വാഗതവും വനിതാവേദി പ്രസിഡണ്ട് ജമീല സെയ്ദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post