Trending

കൊയ്യ്ത്തുത്സവം നടത്തി.




ചമൽ:
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചമലിൽ ചേരിക്കപാറ ഭാഗത്ത് നടുക്കുന്നുമ്മൽ സാമിക്കുട്ടി എന്ന പരമ്പരാഗത കർഷകൻ ക്യഷി ചെയ്യ്ത നെല്ല് പാഠശേഖരത്ത് വാർഡ് മെബ്ബറും , കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊയ്യ്ത്തുത്സവം ഉദ്ഘാടനം ചെയ്യ്തു.

നെല്ല് കൊയ്യാനും , മെതിക്കാനും തൊഴിലാളികളെ ലഭിക്കാൻ ഏറെ പ്രയാസപ്പെട്ട സാഹചര്യത്തിൽ കട്ടിപ്പാറ ക്യഷി ഓഫിസറുടെ ഇടപെടൽ മൂലമാണ് കർഷകന് അശ്വാസമായി മെഷിൻ ലഭ്യമായത്.

ചടങ്ങിൽ കാർഷിക വികസന സമിതി അംഗം കെ ടി ജോസഫ് , കർഷകരും പ്രദേശവാസികളുമായ സാമിക്കുട്ടി എൻ കെ, ഷാജി പി , കണാരൻ എൻ കെ, റോബി ജെയിംസ്, ബോബിലാൽ ദിനേശൻ പി കെ , രവിന്ദ്രൻ പി , റജിൽ എട്ടക്ര , ചാക്കോ മുരിങ്ങാകുടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post