Trending

ബഫര്‍സോണ്‍ ഇന്ന് സുപ്രീംകോടതിയില്‍; വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ വാദം കേള്‍ക്കും.




ദില്ലി: ബഫര്‍സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവാണ്‌ കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലനില്‍ക്കുന്നത്.

ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്.അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയില്‍ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.

അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ സ്വീകരിച്ചിരിക്കുന്ന നപടികള്‍ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്ടറേറ്റില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ത വഹിക്കും. ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടി യോഗത്തില്‍ വിശദീകരിക്കും.സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും.

Post a Comment

Previous Post Next Post