കൊടുവള്ളി : ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ പ്രസിഡൻ്റായി നിയമിതനായ കെ കെ അബ്ദുള്ളക്ക് കരുവമ്പൊയിൽ പൗരാവലിയും ജനതാദൾ (എസ്) പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.
ജെഡിഎസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡൻ്റ് കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
അഡ്വ.ബെന്നി ജോസഫ് മെമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു.പി.രാമൻകുട്ടി, പി സി എ റഹീം, ടി പി മജീദ് മാസ്റ്റർ, സി എം ബഷീർ,കെ പി അബൂബക്കർ, ചോലക്കര വിജയൻ, ആയിശ അബ്ദുള്ള,ഉസ്മാൻ അണ്ടോണ,റഷീദ് മുയിപ്പോത്ത്, അലി മാനി പുരം, ടി പി ഹുസൈൻ ഹാജി, പി കെ ദാമോദരൻ, പി സി തമീം, പി സി ഫൈസൽ, ഇ.ഷുക്കൂർ, ആണിയം കണ്ടി മുഹമ്മത്, തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകുമെന്നും കെ.കെ അബ്ദുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
