Trending

കലോത്സവ ഭരതനാട്യത്തിലും തിളങ്ങി ഉജ്ജ്വലബാല്യം പുരസ്ക്കാര ജേതാവ് എസ്. തീർത്ഥ


കോഴിക്കോട്:

ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവ് എസ്. തീർത്ഥ സംസ്ഥാന കലോത്സവത്തിലെ ഭരതനാട്ടത്തിലും തിളങ്ങി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിലാണ് തീർത്ഥ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയമായത്. വർണ്ണവരകളിലും നൃത്തചുവടുകളിലും വിസ്മയമായ താമരശ്ശേരി സ്വദേശിനി എസ്. തീർത്ഥ സംസ്ഥാന സർക്കാറിൻ്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്ക്കാരമാണ് നേടിയത്. അർദ്ധനരീശ്വരൻ, ശിവൻ എന്നിവരുടെ ഭാവപ്രകടനങ്ങളാണ് തീർത്ഥ സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തിൽ പകർന്നാടിയാണ് ഏ ഗ്രേഡ് നേടിയത്.

താമരശ്ശേരി ജി.വി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ ചെറുപ്പം മുതൽ ചിത്രരചനയും നൃത്തവും അഭ്യസിച്ചു വരുന്നു. ഇതിനകം തീർത്ഥയെ തേടി അർഹതക്കുള്ള അംഗീകാരമായി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡോ. സജേഷ് എസ് നായരാണ് നൃത്ത ഗുരു. ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കയ്യഴുത്ത് മത്സരങ്ങളിലും ഈ കലാകാരി വിജയം സ്വന്തമാക്കിയിട്ടുണ്ട്.

പഠന പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവു പുലർത്താനും ശ്രദ്ധിക്കുന്നു. താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി.എസ്.സി. ട്രെയിനർ പി. വിജേഷിൻ്റെയും താമരശ്ശേരി ചാവറ ഇ.എം. സ്കൂളിലെ അദ്ധ്യാപിക എം. ഷബ്നയുടെയുടെയും മകളാണ് തീർത്ഥ. എസ്. പുണ്യ സഹോദരിയാണ്.

Post a Comment

Previous Post Next Post