കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കന്നൂട്ടിപ്പാറ മദാരിമുക്കിൽ ബഹു:എം.കെ.മുനീർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോ മാസ്സ് ലൈറ്റിൻ്റെ ഉദ്ഘാടനം ബഹു: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ.അബൂബക്കർ കുട്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർ സി.പി.നിസാർ, വികസന സമിതി കൺവീനർ സലാം കന്നൂട്ടിപ്പാറ, അസീസ് പൊയിൽ, ഇസ്മയിൽ ടി.എം.,സുലൈമാൻ മുപ്പറ്റ, റിയാസ് മുണ്ടിച്ചിപ്പാറ, PTC അബ്ദു റഹിമാൻ, എൻ.പി.മുഹമ്മദ്, ബഷീർ, സലാം (മുട്ടായി), മദാരി മൊയ്തീൻ കുഞ്ഞി കോട്ടോല കണ്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രദേശവാസികൾ മധുരം വിതരണം ചെയ്തു.
