Trending

താമരശ്ശേരി ടൗണിലെ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാവരകൾ തെളിയിക്കണം.





താമരശ്ശേരി:  വാഹനത്തിരക്കേറിയ താമരശ്ശേരി ടൗണിൽ റോഡിലെ സീബ്രാവരകളെല്ലാം മാഞ്ഞു പോയതിനാൽ രോഗികളും പ്രായം ചെന്നവരും കുട്ടികളുമടക്കമുള്ള കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ വളരെയധികം ബുദ്ധി മുട്ടുന്ന അവസ്ഥയിലാണ്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലുടെ ജീവൻ പണയം വെച്ചാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും മറ്റും ആളുകൾ റോഡ് മുറിച്ചു കടക്കുന്നത്. കാരാടി യു.പി.സ്കുളിലേക്കും ചെറിയ കുട്ടികൾ റോഡിന് കുറുകെ നടക്കാൻ വളരെയധികം പ്രയാസപ്പെടുന്നു. സിവിൽ സ്റ്റേഷൻ പരിസരം,ബസ്സ്ബേ മുതലായ സ്ഥലങ്ങളിലും റോഡ് മുറിച്ച് കടക്കാൻ സാധിക്കാത്ത സ്ഥിയാണ്. ദേശീയപാതയിലെ പ്രധാന സ്ഥാപനങ്ങളുടെ ഭാഗത്ത് റോഡിൽ സീബ്രാ വരകൾ തെളിയിച്ച് പൊതുജനങ്ങൾകും വിദ്യാർത്ഥികൾക്കും രോഗികൾക്കും യാത്രക്കാർക്കും റോഡ് കുറെക പോകുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്ന് താമരശ്ശേരി താലൂക്ക് വികസന സമിതി മെമ്പർ കെ.വി.സെബാസ്റ്റിൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post