കട്ടിപ്പാറ : ഉത്പന്നങ്ങളുടെ വിലയിടിവും , വന്യമൃഗശല്യവും മൂലം വിഷമത്തിലായ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും, കർഷകദ്രോഹ നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ചമൽ ഫാർമേഴ്‌സ് ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കർഷകരിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിച്ച സാംസ്ഥാനവും, ഭരണനേതൃത്വവും, കർഷകരെ പൂർണമായും മറന്നിരിക്കുകയാണ്. കർഷകരുടെ പ്രതീക്ഷ നഷ്ടപ്പെട്ട് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്.ജനജീവിതം ദുഃസഹമാക്കും വിധം വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ യോഗം ഉൽഘാടനം ചെയ്‌തു. പ്രസിഡന്റ് ജോൺ സി യു അദ്ധ്യക്ഷം വഹിച്ചു.
ബേബി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി സെബാസ്റ്റ്യൻ, ബാബു മാപ്പിളശ്ശേരി, സണ്ണി പറപ്പള്ളിൽ, ഷാജു സെബാസ്റ്റ്യൻ, കെ വി ജോർജ്, ബിജു ഓരിൽ, തങ്കച്ചൻ മുരിങ്ങാകുടി,കെ റ്റി ജോസഫ്,റോബിൻസ് കരോട്ട്,എബ്രഹാം മറ്റത്തിൽ എന്നിവർ സംസാരിച്ചു.
ടോം മനുവൽ സ്വാഗതവും ടോം കെ ബൈജു നന്ദിയും പറഞ്ഞു.
