പൂനൂർ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് ടി.എം. ആലിമാസ്റ്റർ (72)മരണപ്പെട്ടു.
ഭാര്യ : വഹീദ ബീവി കൊല്ലിക്കര
മക്കൾ: ആഷ്ന, ആഷിക് ടി.എം ( സഊദി ) അഹ്ന , അലി ആസിം ( പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റി ഓഫീസ് അസിസ്റ്റൻ്റ് )
മരുമക്കൾ: അഷ്റഫ് എ.സി ( കുന്നമംഗലം ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ) ജൈസൽ ഈർപ്പോണ ( സെയിൻ ബ്രോസ്റ്റ് മുക്കം)
കട്ടിപ്പാറ നസ്രത്ത് യു .പി. സ്കൂളിൽ 30 വർഷത്തോളം അദ്ധ്യാപകനായിരുന്നു. പൂനൂർ പെയിൻ ആൻറ് പാലിയേറ്റീവ് സെൻറർ സജ്ജീവ പ്രവർത്തകനും സൊസൈറ്റി ഫോർ കാൻസർ കെയർ എക്സിക്യൂട്ടീവ് മെമ്പറുമാണ്. മുബാറക് അറബിക് കോളേജ് മാനേജിംഗ് കമ്മറ്റി അംഗം, പൂനൂർ സി.എച്ച്. എജ്യുക്കേഷൻ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി,താമരശ്ശേരി സി.എച്ച്. സെൻറർ എക്സിക്യൂട്ടീവ് മെമ്പർ, പെൻഷനേർസ് ലീഗ് താമരശ്ശേരി താലൂക്ക് ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരുന്നു. ഖബറടക്കം ഇന്ന് 12/2/2023 1.30 പൂനൂർ മഹല്ല് ജുമാ മസ്ജിദ് അവേലം.
