Trending

കൂടത്തായി വാഹനാപകടം,മരിച്ചയാളെ തിരിച്ചറിഞ്ഞു.




താമരശ്ശേരി : സംസ്ഥാന പാതയിലെ കൂടത്തായി മുടൂർ വളവിൽ ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ച് തെറിച്ച് വീണ യാത്രക്കാരൻ ടിപ്പറിന് അടിയിൽപ്പെട്ട് മരിച്ചു.ബൈക്ക് യാത്രക്കാരനായ അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്.

താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന  ബൈക്ക് റോഡിൻ്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ ഇടിച്ചശേഷം ടിപ്പറിനടിയിൽപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post