കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ കേളൻ മൂലയിൽ മലംകുറവൻ തേനിച്ചയുടെ കുത്തേറ്റു പ്രദേശത്തെ നിരവധി പേർക്ക് പരിക്കേറ്റു.
നരിവേലിൽ ജോസിൻ്റെ ക്യഷിയിടത്തിലെ തെങ്ങിൻ മുകളിലെ തേനിച്ചക്കൂട് പരുന്ത് ആക്രമിച്ചതിനെതുടർന്നാണ് ഈച്ചകൾ കൂട്ടത്തോടെ ഇളകി അക്രമമാരംഭിച്ചത്.
കരോട്ട് ബൈജു, ഭാര്യ ലാലി എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികത്സ തേടി.
മുളവേലിക്കുന്നേൽ തോമസിനും കുടുംബാംഗങ്ങളായ മറിയാമ്മ, സോളി ആൻ്റോ, നരിവേലിൽ പിയൂസ്, മകൾ ലിയ
ഇടശ്ശേരി ഷാജി,ഭാര്യ ഷാൻ്റി, മരുമകൾ ആൽഫിന എന്നിവർക്കും കുത്തേറ്റു.
അക്രമകാരികളായ മലംകുറവൻതേനിച്ചയുടെ കൂട് നശിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
