Trending

ഉന്നത വിജയികളെ ആദരിച്ചു.




ചമൽ : ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിജയികളെ ആദരിച്ചു.

ക്ഷേത്ര പ്രസിഡണ്ട്‌ വിജയൻ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ദേശീയ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള ടീം അംഗം ആയ അഖിന ഷാജി യെ മുൻ ക്ഷേത്ര മേൽശാന്തി പ്രവീൺ തിരുമേനിയും,കാലിക്കറ്റ് യൂണിവേഴ്സിറ്റി MA മലയാളം 1st റാങ്ക് ഹോൾഡറും JRF ഹോൾഡറുമായ റഹ്മത്ത് (w/o കൃഷ്ണ പ്രസാദ് കണ്ടൻകുന്നുമ്മൽ ) നെ ഉത്സവകമ്മറ്റി പ്രസിഡന്റ്‌ എൻ.കെ സ്വാമിക്കുട്ടിയും മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ അമൃതദാസ് തമ്പി, പ്രവീൺ നമ്പൂതിരി .,എൻ.കെ സ്വാമിക്കുട്ടി ,രാജൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കെ.പി ചന്ദ്രൻ എട്ടേക്ക്ര സ്വാഗതവും, ശിവദാസൻ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Post a Comment

Previous Post Next Post