Trending

കേന്ദ്ര സർക്കാർ കേരള ജനതയോട് കാണികുന്ന അവഗണന അവസാനിപ്പിക്കണം; ജനതാദൾ (എസ്)



താമരശ്ശേരി:  കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളിൽ കേരളത്തെ നിരന്തരം അവഗണിക്കുന്ന നിലപാട് കേന്ദ്രം അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസിനു വേണ്ടി ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടില്ല, തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതം വെട്ടിക്കുറച്ചു, റെയിൽവേ വികസന സാധ്യത ഒട്ടും ഇല്ലാത്ത ബജറ്റ്,കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഏകികൃത സോഫ്റ്റ്‌വേർ നടപ്പാക്കി കേന്ദ്ര നിയന്ത്രണത്തിലാക്കി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമം നടക്കുന്നു.കേന്ദ്ര ഗവ: ൻ്റെ തെറ്റായ നടപടിയിൽ ജനതാദൾ എസ്സ് -കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.പി.സി.റഹിം. അലി മാനിപുരം .വിജയൻ ചോലക്കര.സെബാസ്റ്റൻ കല്ലിടുക്കിൽ ,അഡ്വ.ബെന്നി ജോസഫ്, പി കെ.ദമോദരൻ,പി ടി ,സലാം. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post