Trending

നിപ സംശയം: 15കാരന്റെ നില ഗുരുതരം, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം



മലപ്പുറം: മലപ്പുറത്ത് നിപ ബാധയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മലപ്പുറം ജില്ലാ കളക്ടര്‍, മലപ്പുറം ഡിഎംഒ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് സംശയിക്കുന്നത്.

കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയാണ് കുട്ടി. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post