കട്ടിപ്പാറ:താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ വില്ലേജ് ഓഫീസിൽ ഒഴിവ് ഉള്ള സ്ലീപ്പർ ഒഴിവിലേക്ക് ഇതുവരെ നിയമനം നടത്തിയില്ല.ആറ് മാസത്തേക്ക് എംപ്ലോയ്മെൻ്റ് വഴിയാണ് നിയമനം. ഇവിടെ എത്തിപ്പെടുന്നതിന് വാഹന സൗകര്യം കുറവായതിനാൽ നിയമനം കിട്ടിയവർ പോലും വരുന്നില്ല. നേരത്തെ പഞ്ചായത്ത് കുടുംബശ്രീ വഴിയായിരുന്നു നിയമനം. ഇത് വഴി വില്ലേജ് പരിധിയിലുള്ള സ്വീപ്പർമാരെ ലഭിക്കുമായിരുന്നു. ഇപ്പോൾ ഓരോ ആറ് മാസം കഴിയുമ്പോഴും ഒരു മാസമോ അതിൽകൂടുതൽ ദിവസങ്ങളോ വില്ലേജിൽ സ്വീപ്പർമാർ ഇല്ലാത്ത സാഹചര്യമുണ്ട്. പഴയ പോലെ കുടുംബശ്രീ വഴി നിയമിക്കുന്നതിന് നടപടി സ്വീകരിക്കാൻ 19/07/2024 ന് ചേർന്ന വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു.