Trending

അൽഫോൻസാ ദിനാചരണം ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറ



കട്ടിപ്പാറ : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ റവ: ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരിയുടെ അധ്യക്ഷതയിൽ അൽഫോൺസ ദിനം ആചരിച്ചു . ഒരു മഠത്തിന്റെ ആവൃത്തിക്കുള്ളിൽ ജീവിതത്തെ സഹനത്തിന്റെ തീച്ചൂളയാക്കി നിത്യതയുടെ പരിമളം സ്വന്തമാക്കിയ അൽഫോൻസാമ്മയുടെ ജീവചരിത്രവും അനുസ്മരണ ഗാനവും പ്രകീർത്തനങ്ങളും അൽഫോൻസാമ്മയുടെ വേഷപ്പകർച്ചയും കൊണ്ട് ഈ പുണ്യദിനത്തെ കുട്ടികൾ ധന്യമാക്കി പ്രിൻസിപ്പൽ ഇൻചാർജ് സി വിൽസൺ എൻ ജെ സ്വാഗതവും അധ്യാപികമാരായ ഹണി പോൾ ആശംസയും പ്രസീന പിവി നന്ദിയും രേഖപ്പെടുത്തി. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ദേവിക അൽഫോൺസാമ്മയായി വേഷം ധരിച്ചു . ജോയൽ, ലിയ ആൻ തോമസ് അനയ, അലീന ജിനേഷ് , ദിൽഷ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് അധ്യാപകർ ഉണ്ണിയപ്പം വിതരണം ചെയ്തു.

Post a Comment

Previous Post Next Post