കട്ടിപ്പാറ : കട്ടിപ്പാറ നെഹറു മെമ്മോറിയൽ ലൈബ്രറി
വായന പക്ഷാചരണ സമാപനവും
ഐ.വി. ദാസ്
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.
ജോസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി
ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് ദേവസ്യ മഞ്ഞാനയിൽ അദ്ധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിം ഹാജി ,സ്വപ്ന, തുടങ്ങിയവർ ആശംസ നേർന്നു.
ലൈബ്രറി സെക്രട്ടറി അഷറഫ് അമരാട്
സ്വാഗതവും ജോ :സെകട്ടറി അസീസ് നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക്
ഭാനുവർഗീസ്, മൂസ്സ കുറുപ്പച്ചം കണ്ടി
ലൈബ്രറിയൻ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
