കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. കോഴിക്കോട് അണ്ടിക്കോട് മിയാമി കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ദ്വൈവാർഷിക ജില്ലാ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗം സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ജെ ഷാജഹാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന നേതാക്കളായ പി കുഞ്ഞാവുഹാജി, ദേവസ്യ മേച്ചേരി, എസ്.ദേവരാജൻ, എം.കെ തോമസ്‌കുട്ടി, കെ.വി അബ്ദുൽ ഹമീദ്, കെ അഹമ്മത് ഷെറീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, വി.എം ലത്തീഫ്, എ.ജെ റിയാസ്, ജോജിൻ ടി.ജോയ്, വൈ വിജയൻ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര, വനിതാവിംഗ് സംസ്ഥാന പ്രസിഡണ്ട് സുബൈദ നാസർ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി പി.കെ ബാപ്പുഹാജി കുന്ദമംഗലം (പ്രസിഡണ്ട്), വി സുനിൽകുമാർ കോഴിക്കോട് (ജനറൽ സെക്രട്ടറി), ജിജി.കെ തോമസ് തിരുവമ്പാടി (ട്രഷറർ), മുഖ്യ രക്ഷാധികാരിയായി കെ ഹസ്സൻകോയ, രക്ഷാധികാരികളായി എം ഷാഹുൽഹമീദ്, പി.സി അഷ്റഫ്, സീനിയർ വൈസ് പ്രസിഡണ്ടുമാരായി അഷ്റഫ് മുത്തേടത്ത്, എം അബ്ദുൾസലാം, വൈസ്പ്രസിഡണ്ടുമാരായി ഏറത്ത് ഇക്‌ബാൽ, എ.വി.എം കബീർ, മണിയോത്ത് മൂസ, അമീർ മുഹമ്മദ് ഷാജി, റഫീഖ് മാളിക, എം ബാബുമോൻ, മനാഫ് കാപ്പാട്, യു അബ്ദുറഹിമാൻ, കെ.ടി വിനോദൻ, സെക്രട്ടറിമാരായി കെ.പി മൊയ്തീൻകോയ ഹാജി, കെ.എം ഹനീഫ, സുരേഷ്‌ബാബു കൈലാസ്, സലീം രാമനാട്ടുകര, എം.കെ ഗംഗാധരൻ നായർ, പി.ടി.എ ലത്തീഫ്, ഷംസുദ്ദീൻ കമ്മന, രാജൻ കാന്തപുരം എന്നിവരെയും തെരഞ്ഞെടുത്തു
