കട്ടിപ്പാറ: വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യുപി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ ഐട്രസ്റ്റ് ഡിവൈൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പ് സ്ക്കൂൾ പ്രധാനധ്യാപകൻ നസീഫ് സീ.പി ഉദ്ഘാടനം ചെയ്തു.
നല്ല പാഠം കോഡിനേറ്റർ ശ്രീമതി സുനീറ പി.കെ ചടങ്ങിന് നന്ദി പറഞ്ഞു. .ഡിസൈൻ കണ്ണാശുപത്രി പി ആർ ഒ ശ്രീ അനിൽ പൗലോസ്, സീനിയർ ഒപ്പറ്റോമെട്രിസ്റ്റ് അബ്രഹാം എം എം , ജെസ്ലറ്റ്, അഭിജിത്ത് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
