പൂനൂർ : എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖലാ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി പൂനൂർ ജി എം യു പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ വിദ്യാർത്ഥി പ്രതിനിധി അമയ ബിനീഷ് പത്രം ഏറ്റുവാങ്ങി .സ്കൂൾ പ്രധാനാദ്ധ്യാപകൻ എ കെ അബ്ദുസ്സലാം അധ്യക്ഷനായി .ഉണ്ണികുളം പഞ്ചായത്ത് എസ് വൈ എസ് പ്രസിഡണ്ട് അബ്ദു റസാഖ് ദാരിമി ,കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ,എസ് എം സി ചെയർമാൻ ഷാഫി സകരിയ ,എസ് കെ എസ് എസ് എഫ് മേഖലാ പ്രസിഡണ്ട് ഉനൈസ് റഹ്മാനി ,സെക്രട്ടറി സലാം കോരങ്ങാട് , ഷംസീർ അവേലം , നദീറലി ,ജംഇയ്യത്തുൽ മുഅല്ലിമീൻ താമരശ്ശേരി മേഖലാ സുപ്രഭാതം കോഡിനേറ്റർ ശമ്മാസ് ഹുദവി ,ജലീൽ ദർസി ,സാബിത് തടായിൽ ,സിദ്ധീഖ് മുസ്‌ലിയാർ ,സീനിയർ അസിസ്റ്റൻറ് ടി.കെ ബുഷറമോൾ,സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ,കെ കെ അബ്ദുൽ കലാം,സി.വി അബ്ദുൽ നാസർ,എസ് സജിത,സി റംല , അഷ്‌റഫ് അച്ചൂർ , ഷമീർ പിക്സെൽ, കിഴമണ്ണിൽ ഗഫൂർ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു .
സ്നേഹപൂർവ്വം സുപ്രഭാതം എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖലാതല ഉദ്ഘാടനം നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.
byC News Kerala
•
0
