Trending

കട്ടിപ്പാറ കൃഷിഭവൻ ഈ വർഷത്തെ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഓഗസ്റ്റ് മാസം 17 നു (ചിങ്ങം 1) കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ

കട്ടിപ്പാറ കൃഷിഭവൻ ഈ വർഷത്തെ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഓഗസ്റ്റ് മാസം 17 നു (ചിങ്ങം 1) കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3 തീയ്യതി വരെ മികച്ച കർഷകർക്കുള്ള അവാർഡിനായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഫോറം കൃഷിഭവനിൽ ലഭ്യമാണ്.
മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ച കർഷകരുടെ കൃഷിസ്ഥല പരിശോധനക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.

*അവാർഡിനായി പരിഗണിക്കുന്ന വിഭാഗങ്ങൾ* 

1. മികച്ച ജൈവ കർഷകൻ/ കർഷക 
2. മുതിർന്ന കർഷകൻ
3. മികച്ച കർഷക തൊഴിലാളി
4. മികച്ച പട്ടികജാതി/ പട്ടികവർഗ്ഗ കർഷകൻ/ കർഷക, 
5. മികച്ച വനിതാ കർഷക
6. മികച്ച വിദ്യാർത്ഥി കർഷകൻ/ കർഷക
7. മികച്ച യുവ കർഷകൻ/ കർഷക, 
8. മികച്ച ക്ഷീര കർഷകൻ/ കർഷക,
9. മികച്ച നെൽ കർഷകൻ / കർഷക,
10. മികച്ച തെങ്ങു കയറ്റ തൊഴിലാളി

കൃഷി ഓഫീസർ 
കൃഷിഭവൻ കട്ടിപ്പാറ

Post a Comment

Previous Post Next Post