Trending

ശക്തമായ കാറ്റും മഴയും; മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു. രാവിലെ കൊയിലാണ്ടിയില്‍ നിന്നും പോയ വള്ളമാണ് മറിഞ്ഞത്.

ഹാര്‍ബറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ മൂന്നുപേരാണുണ്ടായിരുന്നത്. ഇവരെ മറ്റുവള്ളക്കാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളൊന്നുമില്ല.

അപകടത്തില്‍പ്പെട്ട വള്ളം കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശ പ്രകാരം മറൈയ്ന്‍ എന്‍ഫോഴ്‌സ് എ.എസ്.ഐ നൗഫല്‍ ടി.പി. (എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍) റെസ്‌ക്യൂ ഗാര്‍ഡ്മാരായ അഭിഷേക്, കെ.അമര്‍നാഥ് എന്നിവരും സംഭവസ്ഥലത്ത് മറൈന്‍ ബോട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടും മതിയായ സുരക്ഷാ സാമഗ്രഹികള്‍ ഇല്ലാതെയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത് എന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post