കട്ടിപ്പാറ : കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ഇന്നലെയും ഉണ്ടായ ശക്തമായ ചുഴലികാറ്റിൽ വീടിന് മുകളിലേക്ക് വീണ മരങ്ങളും, റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ട മരങ്ങളും കട്ടിപ്പാറ ട്രോമാകെയർ വളണ്ടിയർമാർ വെട്ടിമാറ്റി.
കല്ലുള്ളതോട്, അമരാട്, മൂത്തോറ്റി , കട്ടിപ്പാറ, ചെമ്പ്രക്കുണ്ട എന്നിവിടങ്ങളിൽ വീടുകൾക്ക് മുകളിൽ വീണ മരങ്ങളും, മാവുള്ള പൊയിൽ, ചമൽ തുടങ്ങിയ സ്ഥലങ്ങളിൽ റോസുകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ച വീണ മരങ്ങളുമാണ് വെട്ടിമാറ്റിയത്
മുസ്തഫ, ബൈജു, അസീസ്, നിസാർ എന്നിവരുടെ നേതൃത്വത്തിൽ ട്രോമാകെയർ വളണ്ടിയർമാരാണ് മരങ്ങൾ മുറിച്ചു മാറ്റിയത്



