ചമൽ : ചമൽ നിർമ്മല യുപി സ്കൂളിൽ അൽഫോൻസാമ്മയുടെ ഓർമ്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
സഹനത്തിന്റെയും,
വേദനയുടെയും പടവുകളിലൂടെ നടന്നപ്പോഴും വിശ്വാസം കൈവിടാതെ അവസാനം വരെ വിശ്വാസത്തിൽ ഉറച്ച മാതൃകാപരമായ ജീവിതം നയിച്ച അൽഫോൻസാമ്മയുടെ മഹത്വം സ്വാഗത പ്രസംഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിസ്ന ജോസ് കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ ഗായകസംഘം ആലപിച്ച സംഘഗാനം, അൽഫോൻസാമ്മയുടെ പുണ്യജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്തശില്പം തുടങ്ങിയവ മനോഹരമായിരുന്നു,സിസ്റ്റർ നിഷ, വിദ്യാർത്ഥി പ്രതിനിധി ജോർജ് ജോൺസൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ഹാസിഫ് അധ്യക്ഷത വഹിച്ചു. സങ്കപ്പെടുന്നവരുടെ മുഖത്ത് നോക്കി കരുണയോടെ പുഞ്ചിരിക്കാൻ വിശുദ്ധ അൽഫോൻസയെ പോലെ നമുക്കും സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ സിസ്റ്റർ ജിൻസി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി പായസ വിതരണവും നടത്തി. അൽഫോൻസാ ദിനാചരണം ഏവർക്കും ഹൃദയസ്പർശിയായ. ഒരു അനുഭവമായി മാറി.
