ബഷീറിനെയും അദേഹത്തിന്റെ കഥാപാത്രങ്ങളെയും കുട്ടികൾ പുനരവതരിപ്പിച്ചു.
ബഷീറിനെ ദേവദർശനും, നൂറാ ഫാത്തിമ കെ കെ പാത്തുമ്മയെയും, അലാനി ബിജു ജോർജ് സാറാമ്മയെയും, മുഹമ്മദ് റിൻഷാൻ മജീദിനെയും ദിയ മാത്യു സൈനബയെയും, ഡാനിയൽ ജിമ്മിച്ചൻ പൊൻകുരിശ് തോമായെയും, അബേദ് കൃഷ്ണ ആനവാരി രാമൻ നായരെയും അമർനാഥ് ഒറ്റക്കണ്ണൻ പോക്കറേയും അവതരിപ്പിച്ചത് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. ശ്രീലക്ഷ്മി പി എസ് വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സംസാരിച്ചു.
ബഷീർ ഓർമ്മകൾ സൂചിപ്പിക്കുന്ന ചാർട്ടുകളും, പ്ലക്കാ ർഡുകളും ആഘോഷങ്ങൾ വർണ്ണാഭമാക്കി.
പ്രാധാനധ്യാപിക റിൻസി ഷാജു കണ്ണന്തറ ബഷീർദിന സന്ദേശം നൽകി.
അധ്യാപകരായ സുനു സാം, ക്രിസ്റ്റീന വർഗീസ്, അലിൻ ലിസ്‌ബത്ത്,രജിഷ രജിത്, ഗോൾഡ ബിജു എന്നിവർ നേതൃത്വം നൽകി.

