കട്ടിപ്പാറ :ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷിക ദിനം നസ്രത്ത് യു പി സ്കൂളിൽ സമുചിതമായി ആചരിച്ചു. ബഷീർ സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങൾ കുട്ടികൾ പുനരാവിഷ്കരിച്ചു. മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കൃതിയിലെ നായികയുടെ പിതാവായ ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മയുടെ ആട് എന്ന നോവലിലൂടെ ബഷീർ പ്രസിദ്ധയാക്കിയ മൂത്ത സഹോദരി പാത്തുമ്മ, ബഡായി പറഞ്ഞു നടക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്, ബാല്യകാലസഖി എന്ന നോവലിലെ നായകൻ മജീദ്, പ്രേമലേഖനത്തിലെ സാറാമ്മ, ചാണകം മോഷ്ടിക്കാൻ നടക്കുന്ന ആനവാരി രാമൻ നായർ, മണ്ടത്തരങ്ങളുടെ ആശാനായ മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കറുടെ ഓമന മകൾ സൈനബ,ആനവാരിയും പൊൻകുരിശും എന്ന കൃതിയിലെ പൊൻകുരിശ് തോമ തുടങ്ങിയ കഥാപാത്രങ്ങൾ കുട്ടികളിലൂടെ പുനരാവിഷ്കൃതമായി.തുടർന്ന് കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം, ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് - തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ജിജോ സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപികമാരായ എലിസബത്ത് കെ എം,റിയ ജെയിംസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.