Trending

10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ.


താമരശ്ശേരി: 10 വയസ്സുകരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്നു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

കരിഞ്ചോല നെരോംപാറമ്മൽ എൻ പി ബഷീർ (55), കരിഞ്ചോല സ്വഹാബ് (18), കരിഞ്ചോല മുഹമ്മദ് റാഷിദ് (18) എന്നിവരെയാണ് അറസ്റ്റു ചെയ്തത്, ആറു കേസുകളിലായി മൊത്തം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. ഇതിൽ മൂന്നു പേർ പ്രായപൂർത്തി ആകാത്തവരാണ് ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്, ഇതേ തുടർന്ന് ഇന്നലെ താമരശ്ശേരി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ എ സായൂജ്കുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കേസിൽ ഉൾപ്പെട്ട ചില പ്രതികൾ ഒരു വർഷത്തോളമായി പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു,

.

Post a Comment

Previous Post Next Post