Trending

ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും



വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ശനി) ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും. ഇതോടെ ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 73  ശരീര ഭാഗങ്ങൾ 132  മായി. ആകെ 205 എണ്ണം. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.

Post a Comment

Previous Post Next Post