കട്ടിപ്പാറ : വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂപി സ്കൂളിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ രീതിയിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. പ്രധാനധ്യാപകൻ നസീഫ് സീ പി ദേശീയപതാക ഉയർത്തി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജിത ഇസ്മായിൽ ,പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ , സൽസ കെ , സുബൈർ Ck എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. ദേശീയഗാനമത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം , ദേശഭക്തിഗാനം തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
