കൊടുവള്ളി : പശ്ചിമഘട്ട മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങളുടെ കാരണക്കാരൻ വീട് വെച്ച് താമസിക്കുകയും, ജീവനോപാധിക്കായി കൃഷി നടത്തുകയും ചെയ്യുന്ന കർഷകന ല്ലെന്നും യഥാർത്ഥ കാരണം കണ്ടെത്തി കർഷകരുടെയും സാധാരണക്കാരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുതകുന്ന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കർഷക കൊൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ :ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആത്മപ്രകാശം പരിപാടി നടത്തിയതിൽ കൊടുവള്ളി ബസ് സ്റ്റാന്റ് പരിസരത്തു നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ ഉൾപ്പെട്ട മുഴുവൻ കർഷകർക്കും ധനസഹായം നൽകണമെന്നും കടങ്ങൾ എഴുതി തള്ളി പുനരധിവാസ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു നിയോജകമണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ അധ്യക്ഷത വഹിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കർഷക കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം പ്രസിഡണ്ട് രാജലക്ഷ്മണനെ ആദരിച്ചു. കോൺഗ്രസ്,കൊടുവള്ളി സൗത്ത്മണ്ഡലം പ്രസിഡണ്ട് സി കെ ജലീൽ മുഖ്യപ്രഭാഷണം നടത്തി. പിയൂഷ് കല്ലിടുക്കിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കമറുദ്ദീൻ അടിവാരം, AK അഹമ്മദ് കുട്ടി വെളിമണ്ണ, മോഹൻദാസ്, ജോഷി തൈപ്പറമ്പിൽ,ജബ്ബാർ നരിക്കുനി, സിദ്ധാർത്ഥൻ,റിനീഷ് ചക്കിക്കാവ് മുനീർ എൻപിഎ, അമീർ സബി, രമേശൻ, ചന്ദ്രൻ പുല്ലങ്കണ്ടി, ബാബു P, പ്രകാശൻ,വേലായുധൻ V, ദിനേശൻ വടയക്കണ്ടി, മുഹമ്മദ് മടവൂർഎന്നിവർ സംസാരിച്ചു.
