കട്ടിപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി.യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാർ ഹാജി പതാക ഉയർത്തി.
ചടങ്ങിൽ വാർഡ് മെംബർ ഷാഹിം ഹാജി,യൂണിറ്റ് സെക്രട്ടറി ലോഹിതാക്ഷൻ,എ.കെ. അഷ്റഫ്, വി.സി. താജുദീൻ, മുഹമ്മദ് ഹാജി, സലിം പുല്ലടി, അബൂബക്കർ. വി.എച്ച്, തോമസ് അഗസ്റ്റിൻ, ലത്തീഫ്, തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
