Trending

കൊട്ടരക്കോത്ത് റണ്ണേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.


പുതുപ്പാടി : രാജ്യത്തിൻ്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം റണ്ണേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടരക്കോത്ത് അങ്ങാടിയിൽ പതാക ഉയർത്തിയും മധുരം നൽകിയും ആഘോഷിച്ചു.

രാവിലെ 8 മണിക്ക് തുടങ്ങിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ഷംസീർ പോത്താറ്റിൽ പതാക ഉയർത്തി. ക്ലബ് എക്സിക്യൂട്ടീവ് മെമ്പർമാരായ അമിത്, ബാസിത്ത്, ഷഫീഖ്, നിഷാദ്, അമൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ മറ്റ് മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post