Trending

ചമൽ നിർമ്മല എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



കട്ടിപ്പാറ : ചമൽ നിർമ്മല എൽ പി സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം കൊണ്ടാടി. സ്കൂൾ മാനേജർ ഫാ. ജിന്‍റോ വരകില്‍ പതാക ഉയർത്തുകയും പരിപാടി, കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
  

പ്രധാനാധ്യാപിക റിൻസി ഷാജു അധ്യക്ഷം വഹിച്ചു. PTA പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
 മാസ് ഡ്രിൽ, ദേശഭക്തിഗാനം,എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
  കളറിംഗ് , ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി.
 നിർമ്മല യുപി സ്കൂൾ പ്രധാനാധ്യാപിക ജിസ്ന ജോസ്, അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, രാജിഷാ രാജൻ, സ്കൂൾ ലീഡർ അബേദ് കൃഷ്ണ എന്നിവർ സംസാരിച്ചു. സുനു സാം, ഗോൾഡ ബിജു, അലിൻ ലിസ്ബത്ത് എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post