ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഭാരതത്തിന്റെ 78ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പിള്ളിൽ കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. കുട്ടികളുടെ തിളക്കമാർന്ന പരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി.ദേശസ്നേഹം ഉണർത്തുന്ന കുട്ടികളുടെ നാടകാവതരണവും ധീര നേതാക്കളുടെ വേഷപ്പകർച്ചയും കാഴ്ചകൾക്ക് വസന്തം തീർത്ത മാസ്സ് ഡ്രില്ലും സ്വാതന്ത്ര്യദിനാഘോഷത്തിനു കൂടുതൽ മാറ്റേകി. പരിപാടികൾക്ക് നേതൃത്വം നൽകിയത് അദ്ധ്യാപകരായ വിൻസി സി ജെ, അശ്വതി, മരിയ ടി ഡി, എന്നിവരായിരുന്നു.
