കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ചു സമുചിതമായി ആഘോഷിച്ചു. സ്കൂൾ മുറ്റത്തു നടന്ന ചടങ്ങിൽ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി പതാകയുയർത്തി സന്ദേശം നൽകി .
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രേംജി ജെയിംസ് മുഖ്യാതിഥി ആയിരുന്നു ..പി റ്റി എ പ്രസിഡന്റ് ജോഷി മണിമല ,പ്രിൻസിപ്പൽ മഹേഷ് കെ ബാബു വര്ഗീസ് ,ഹെഡ്മിസ്ട്രസ് ശ്രീമതി ബെസ്സി കെ യൂ ,വിദ്യർത്ഥികളായ ഡെൻസിൽ മാത്യു രാജീവ് ,ബെഞ്ചമിൻ ബെന്നി ,ആയിഷ ഹൻഫ എന്നിവർ പ്രസംഗിച്ചു .സ്കൗട്ട് ,ഗൈഡ് ,ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ മാസ്സ് ഡ്രിൽ ,വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് നിറം പകർന്നു . അധ്യാപകരായ സിന്ധു മാത്യു, നാഫില പി, ലിസ്സി എം എ, ജിസ് മോൾ ആൻ്റോ, Sr.ദിവ്യമോൾ, അനു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

