Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


ചമൽ : മാനവ മൈത്രിക്കു മഹിത പാരമ്പര്യമുള്ള ഇന്ത്യയുടെ മണ്ണിൽ
സഹോദരങ്ങളായി കഴിയുമെന്ന്
ചമലിലെ കുഞ്ഞുങ്ങൾ ശപഥം ചെയ്തു.
 അയൽ ജില്ലയിലെ ദുരന്തസ്മൃതിയിൽ,
ലളിതമായ സ്വാതന്ത്ര്യദിനാഘോഷം ഇരകൾക്കൊപ്പം പ്രാർത്ഥനാ നിർഭരമായി. 
 സമര സരണിയിലെ ഉജ്ജ്വല സംഭവങ്ങളുടെ ഫോട്ടോ പ്രദർശനം വേറിട്ട അനുഭവമായി.
 സ്വാതന്ത്ര്യ സമര ചരിത്ര പ്രയാണം 
 പ്രശ്നോത്തരി മത്സരം തിങ്കളാഴ്ച നടക്കും.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ സതീശൻ.സി. കെ. അധ്യക്ഷനായി. ആഘോഷ പരിപാടികൾക്ക് അധ്യാപകരായ ശ്രീജ എം നായർ, ടി.കെ. അബ്ദുറഹ് മാൻ, ശ്രീമതി ജോഷില ജോൺ, സ്കൂൾ പി.ആർ.ഒ. ഷംല പി എച്ച്.നേതൃത്വം നൽകി.

Post a Comment

Previous Post Next Post