Trending

സ്വാതന്ത്രാഘോഷനിറവിൽ നസ്രത്ത് സ്കൂൾ


കട്ടിപ്പാറ: സ്വതന്ത്ര ഭാരതത്തിൻ്റെ 78-ാം ജന്മദിനം സംയുക്തമായി ആഘോഷിച്ച് നസ്രത്ത് എൽ പി, യു പി സ്കൂളുകൾ.സ്കൂൾ അങ്കണത്തിൽ എൽ പി സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജിജോ തോമസ് സ്വാഗതം ആശംസിക്കുകയും സ്വാതന്ത്ര ദിനാശംസകൾ നേരുകയും ചെയ്തു. നമ്മുടെ രാജ്യത്തിൻ്റെ പതാക എപ്പോഴും ഉയരത്തിൽ പറക്കുകയും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ എന്ന് ഓർമിപ്പിച്ചു കൊണ്ട് സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി പതാക ഉയർത്തുകയും സ്വാതന്ത്രത്തിൻ്റെ പാതയിലൂടെ മുന്നോട്ടു പോകുമ്പോൾ, ഐക്യവും ബഹുമാനവും നമ്മുടെ വഴികാട്ടികളാകണം എന്ന സന്ദേശം നൽകുകയും ചെയ്തു. യുപി സ്കൂൾ എം പി ടി എ പ്രസിഡൻ്റ് ഷിൻസി, എൽപി യുപി വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നസ്രത്ത് എൽ പി സ്കൂൾ ന്റെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പേരിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൻ്റെ സമ്മാനദാനവും ഇന്നേ ദിവസം നടത്തുകയുണ്ടായി. എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ്, ഈ സ്വാതന്ത്ര്യ ദിനം സന്തോഷം നൽകുകയും നമ്മുടെ രാജ്യത്തിൻ്റെ ശക്തിയും ഐക്യവും നമ്മളെ ഓർമ്മിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ മാസ്ഡ്രിൽ, ദേശഭക്തി ഗാനം, ഫ്ലാഷ്മോബ് ,നൃത്തശില്പം എന്നിവ അരങ്ങേറി. പായസ വിതരണത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

Post a Comment

Previous Post Next Post