Trending

പുതുപ്പാടിയിലെ ലഹരി മാഫിയയെ നിലക്ക് നിർത്തണം ; യൂത്ത്ലീഗ്



പുതുപ്പാടിയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലഹരി മാഫിയയെ നിലക്ക് നിർത്തണമെന്ന് പുതുപ്പാടി പഞ്ചായത്ത് മുസ്ലീം യൂത്ത്ലീഗ്.

രണ്ട് മാസം മുമ്പ് വെസ്റ്റ് പുതുപ്പാടിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ലഹരി മാഫിയയില്‍ പെട്ട ആളുകളായിരുന്നു ഉണ്ടായത്. കഴിഞ്ഞ ദിവസം വെസ്റ്റ് കൈതപ്പൊയിലില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായ നൗഷാദ് ചെറുവിന്‍റെ വാഹനത്തിന്‍റെ ചില്ല് തകര്‍ക്കുകയും ഉണ്ടായി.

നാടിന് ഭീഷണി ആകുന്ന ഈ മാഫിയ സംഘത്തെ നിയമപരമായും ,ജനകീയ പിന്തുണയോടെയും നേരിടുമെന്ന് യൂത്ത് ലീഗ് .ലഹരി മാഫിയക്കെതിരെ ശക്തമായ അന്വേഷണം നടത്താനും ഉറവിടം നശിപ്പിക്കാനും ബന്ധപ്പെട്ട അധികാരികൾ സജീവമായി ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.ഇത് സംബന്ധമായി ചേർന്ന യോഗം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ ഉൽഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, കെ.ടി ഷമീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, അർഷാദ് മലപുറം, വി.കെ ഷംനാദ് ,മഹറലി, സിറാജ് മാങ്ങാപ്പൊയിൽ, അബ്ദുറഹിമാൻ, ഷഫീഖ് കൈതപ്പൊയിൽ, പി.കെ ആലി, ഷിഹാബ് വള്ളിയാട്, യഹ് ക്കൂബ്, ഫൈസൽ, മുനീർ പുളിയങ്കോടൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post