കട്ടിപ്പാറ പഞ്ചായത്തിലെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ ക്യാമ്പുകളിൽ നിസ്തുല സേവനം ചെയ്ത ട്രോമാകെയർ വളണ്ടിയർ മാർക്ക് കട്ടിപ്പാറ വില്ലേജ് തല ജനകീയ സമിതി നൽകിയ സ്നേഹാദരം പരിപാടി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സാജിത ഇസ്മായിൽ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബൂബക്കർ കുട്ടി, അശ്റഫ് പൂലോട്, ബേബി രവീന്ദ്രൻ വാർഡ് മെമ്പർമാരായ സുരജ, ഷാഹിം ഹാജി, ജിൻസി തോമസ്, സൈനബ നാസർ, ബിന്ദു സന്തോഷ്, സീന സുരേഷ്, മുഹമ്മദ് മോയത്ത് എന്നിവരും, രാഷ്ട്രീയ നേതാക്കളായ ഹാരിസ് അമ്പായത്തോട് , എൻ. ഡി. ലൂക്ക, ലത്തീഫ്, ഷാൻ കട്ടിപ്പാറ, നിസാർ എന്നിവരെ കൂടാതെ വില്ലേജ് ഓഫീസർ ശ്രീ. ബഷീർ. വി, ശ്രീ. റഷീദ്, ശ്രീ നൂറുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.



