Trending

സംസ്ഥാന മദ്റസാധ്യാപക സമ്മേളനം ; സ്വാഗത സംഘം രൂപീകരിച്ചു.



കൊയിലാണ്ടി: അറിവ് പകരാം കാവലാകാം എന്ന പ്രമേയത്തിൽ സെപ്തംബർ 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന മദ്റസാധ്യാപക സമ്മേളനത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ മദ്റസാധ്യാപകരും സമ്മേളനത്തിൽ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണയോഗം വിസ്ഡം എഡ്യൂക്കേഷൻബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി,വിസ്ഡം മണ്ഡലം പ്രസിഡണ്ട് എൻ.എൻ. സലീം, യൂനിറ്റ് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ. അബ്ദുൽ നാസർ മദനി സ്വാഗതവും വിസ്ഡം ജില്ലാ സെകട്ടറി റഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സമ്മേളന വിജയത്തിനായി അഡ്വ.കെ.പി.പി. അബൂബക്കർ ചെയർമാനും കെ. അബ്ദുൽ നാസർ മദനി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.


 

Post a Comment

Previous Post Next Post