Trending

സ്വദേശ് മെഗാക്വിസ് : രണ്ടാം സ്ഥാനം കന്നൂട്ടിപ്പാറ സ്കൂളിലെ അയിശ ഹനീനക്ക്.


കട്ടിപ്പാറ : KPSTA രാജ്യത്തിൻ്റെ 78-ാമതു സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസിൻ്റെ താമരശേരി സബ്ജില്ലാ തല മത്സരത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ അയിശ ഹനീന രണ്ടാം സ്ഥാനം നേടി സ്കൂളിൻ്റെ അഭിമാന താരമായി . നാല് വർഷം മുമ്പ് മാത്രം മലയോര , അവികസിത മേഖലയിൽ സ്ഥാപിതമായ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ എന്നിവർ പറഞ്ഞു.
അയിശ ഹനീനയെ അധ്യാപകർക്കു പുറമെ ഡോ. K T അബ്ദുറഹിമാൻ V O T , മദർ PTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്,ഡോ. റഹിം കളത്തിൽ, സഫീർ പേരാമ്പ്ര,ഷമീം വാവാട് ,P T ഹാരിസ്, റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചൂളി മുതലായവരും അഭിനന്ദിച്ചു.

Post a Comment

Previous Post Next Post