കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ നടന്ന വാശിയേറിയ സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ 4 B യിലെ സയാൻ പി. 2024-25 വർഷത്തേക്ക് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ദിൽന ഫാത്തിമയാണ് അസിസ്റ്റൻ്റ് ലീഡർ. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് 3 B യിലെ ഫസാൻ സലിം തെരഞ്ഞെടുക്കപ്പെട്ടു. പി.കെ ഫാത്തിമ മെഹ്റയാണ് വൈസ് ക്യാപ്റ്റൻ. ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് അൽഫ ഫാത്തിമ ജയിച്ചു കയറി. മുഹമ്മദ് മിഖ്ദാദലിയാണ് ജോയൻ്റ് സെക്രട്ടറി.
ഇലക്ഷൻ വിജ്ഞാപനം, പത്രികാ സമർപ്പണം,സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണ പ്രവർത്തനങ്ങൾ, കൊട്ടിക്കലാശം, നിശബ്ദ പ്രചരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങി പൊതു തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ ചട്ടവട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സ്കൂൾ പാർലിമെൻ്റ് ഇലക്ഷൻ ഏറെ ജനശ്രദ്ധയാകർഷിച്ചുവെന്ന് ഹെഡ്മാസ്റ്ററും മുഖ്യവരണാധികാരി കൂടിയുമായ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ (EVM ) ഉപയോഗിച്ചത് ഇത്തവണത്തെ പ്രത്യേകതയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
വിജയികളെ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, മദർ PTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, ഡോ.കെ.ടി അബ്ദുറഹിമാൻ V O T , അബ്ദുളള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഷമീർ വാവാട് , ഡോ.റഹിം കളത്തിൽ, ഹാരിസ് പി.ടി, ഷഫീർ പേരാമ്പ്ര, റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചൂളി മുതലായവർ അഭിനന്ദിച്ചു.
ഇലക്ഷൻ പ്രക്രിയകൾക്ക് കെ.സി. ശിഹാബ്, ഫൈസ് ഹമദാനി, ടി.ഷബീജ്,കെ.പി. ജസീന ,ദിൻഷ ദിനേശ്, പി.പി. തസലീന, എം എ റൂബി, പി.പി. അനുശ്രീ, കെ കെ ഷാഹിന ,ആര്യ മുരളി, കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.
