കട്ടിപ്പാറ : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോഴിക്കോട് ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ചമൽ,കേളൻമൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ മൂന്ന് ബാരലുകളിലായി കാണപ്പെട്ട 550 ലിറ്റർ വാഷും,50 ലിറ്റർ ചാരായവും, വാറ്റ് സെറ്റും, കണ്ടെടുത്ത് കേസ് ആക്കി. എക്സൈസ് പാർട്ടി സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വാറ്റുകാർ ഓടി രക്ഷപ്പെട്ടു. പ്രിവൻ്റീവ് ഓഫീസർഗിരീഷ് കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ,അസി എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ കെ, പ്രിവന്റ് ഓഫീസർ അബ്ദുള്ള, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
