കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി 2019 ൽ കന്നൂട്ടിപ്പാറ ഗ്രാമത്തിൽ പ്രവർത്തനമാരംഭിച്ച ഐയുഎം എൽ പി സ്കൂളിൽ വിവിധ ക്വിസ് മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനദാനം നടത്തി.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ താമരശേരി സബ്ജില്ലാ ചാമ്പ്യനായി സ്കൂളിൻ്റെ അഭിമാന താരമായി മാറിയ ആയിശ ഹനീനയ്ക്ക് കട്ടിപ്പാറ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി സമ്മാനദാനം നടത്തി. CH പ്രതിഭാ ക്വിസിലും സ്കൂൾ തലത്തിൽ ഒന്നാമതെത്തിയ ആയിശ ഹനീനയ്ക്ക് PTA പ്രസിഡണ്ട് ഷംനാസ് പൊയിലും രണ്ടാം സ്ഥാനത്തെത്തിയ മുഹമ്മദ് ഹംദാന് SSG ചെയർമാൻ അലക്സ് മാത്യുവും മൂന്നാം സ്ഥാനം നേടിയ ഫിസ ഫാത്തിമക്ക് MPTA പ്രസിഡണ്ട് സജ്ന നിസാറും സമ്മാനവിതരണം നടത്തി.
ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. SSG കൺവീനർ K K സലാം, സ്റ്റാഫ് സെക്രട്ടറി ജസീന കെ.പി, അലിഫ് അറബിക് ക്ലബ് കൺവീനർ കെ സി ശിഹാബ്, ക്വിസ് കോർഡിനേറ്റർ തസ്ലീന പി പി, SRG കൺവീനർ ദിൻഷ ദിനേശ്, സ്കൂൾ ലീഡർ സയാൻ പി എന്നിവർ സംസാരിച്ചു.
ഫൈസ് ഹമദാനി, ടി. ഷബീജ്,റൂബി എം.എ ,അനുശ്രീ പി പി, ഷാഹിന KK , കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.
