ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ത്യൻ കായിക ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ സ്മരണയിൽ ദേശീയ കായികദിനം ഓഗസ്റ്റ് 29 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
7 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി കായിക ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പിള്ളിൽ കായികതാരങ്ങൾക്കുള്ള ജേഴ്സി വിതരണം നടത്തുകയും പുതിയ സ്പോർട്സ് ക്യാപ്റ്റനായി ആഷ്‌ലി ബിൽസണെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ സംഘടിപ്പിച്ച ചെസ് മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലുകളും താമരശ്ശേരി മൈനർ സെമിനാരി റെക്ടർ റവ.ഫാ. ബാബു MSFS വിതരണം ചെയ്തു.പരിപാടികൾക്ക് നേതൃത്വം നൽകിയത് അദ്ധ്യാപകരായ ജീസ് സഖറിയ, ടീന ജോസ് എന്നിവരായിരുന്നു.
