ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2024-25 വർഷത്തെ സ്കൂൾ കലോത്സവം മാറ്റൊലി 2024 സെപ്റ്റംബർ 5,6 തിയ്യതികളിലായി അരങ്ങേറി. പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ടെലിവിഷൻ ഗായികയും അമൃത ടിവി സൂപ്പർസ്റ്റാർ റിയാലിറ്റി ഷോയിലെ മുൻ മത്സരാർത്ഥിയുമായ രശ്മി രാമൻ ആയിരുന്നു.
സ്കൂൾ മാനേജർ റവ. ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. ആർട്സ് ക്ലബ്ബ് സെക്രട്ടറി അനാമിക കെ എസ് നന്ദി അർപ്പിച്ചു.കലോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് അദ്ധ്യാപകരായ സെബാസ്റ്റ്യൻ എം ടി, അശ്വതി ജി, അമൃത പി സുര, സുഗിജ എന്നിവരായിരുന്നു.
