കക്കയം ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെക്കണ്ടത്. ഒരുസൈഡിൽനിന്ന് മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്‌ദംകേട്ടതോടെ ഓടിമറഞ്ഞു. സഞ്ചാരികൾ കടുവ ഓടിമറയുന്ന ദൃശ്യം പകർത്തിയിട്ടുണ്ട്.
ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവയെ കാണുന്നത് അപൂർവമാണ്. കഴിഞ്ഞവർഷം ഡാം സൈറ്റ് റിസർവോയറിൽ സഞ്ചാരികൾ പുലിയെ കണ്ടിരുന്നു.
