താമരശ്ശേരി : ചമൽ- എട്ടേക്രയിൽ തിരുവോണ നാളിൽ 'ഓണവില്ല് 2K24' ഓണാഘോഷ പരിപാടികൾ നടത്തി.
ഓണപൂക്കളവും, ഓണപ്പാട്ടും, ഓണസദ്യയും, കുട്ടികളുടെയും, മുതിർന്നവരുടെയും കലാകായിക മത്സരങ്ങളുമായി തിരുവോണ നാളിൽ എട്ടേക്രയിലെ മുപ്പതോളം കുടുംബങ്ങൾ ഒത്തുചേർന്നപ്പോൾ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി.
ജിനീഷ് വി.എൻ ന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സദസ്സ് കല്യാണി ഐ.കെ, മാധവി കുന്നുമ്മൽ,കല്യാണി സി.കെ,സുധ, കല്യാണി പി.കെ എന്നീ മുതിർന്ന അമ്മമാർ ചേർന്ന് ദീപം തെളിയിച്ചു നടത്തിയ ഉദ്ഘാടനം 'ഓണവില്ല് 2K24' ഓണാഘോഷത്തിന് മഴവില്ലഴകേകി.
ജനപ്രതിനിധികളായ അബൂബക്കർകുട്ടി, വിഷ്ണു ചുണ്ടൻകുഴി, അനിൽ ജോർജ്,ജാസിൽ പെരുമ്പള്ളി, കെ.വി സെബാസ്റ്റ്യൻ(അംബേദ്കർ സാംസ്‌കാരിക നിലയം), ജോർജ് വർഗീസ് (പി.കെ ശ്രീനേഷ് ലൈബ്രറി) എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
സകേഷ് സ്വാഗതവും, രാജി നന്ദിയും പറഞ്ഞു.

